ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശമനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നവംബര്‍ 11നു ശേഷം വാദം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13-നു പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

