ശബരിമല സ്ത്രീപ്രവേശനം; പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു.

സ്ത്രീപ്രവേശന വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 49 പുനപരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ പരിശോധിച്ച ശേഷമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക തീരുമാനമെടുത്തത്.

ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒരുമിച്ച്‌ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നോട്ടീസ് അയയ്ക്കും.

പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതോടെ അടുത്തയാഴ്ച തുടങ്ങുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം നടക്കില്ലെന്ന് ഉറപ്പായി.

prp

Related posts

Leave a Reply

*