ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം.

അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജിക്കാരന്‌ വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തത്. അത് പൊലീസിന്‍റെ ചുമതലയാണെന്നും ഹൈക്കോടതി പറഞ്ഞു.

prp

Related posts

Leave a Reply

*