യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യുവതീ പ്രവേശ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറന്നതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ജനുവരി 22 ന് പരിഗണിക്കാമെന്ന് പറഞ്ഞ പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ശബരിമല കേസ് മാത്രം നേരത്തെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അയ്യപ്പഭക്ത സംഘടനയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കോടതിയെ സമീപിച്ചത്.

prp

Related posts

Leave a Reply

*