താമരശ്ശേരി ചുരത്തില്‍ കെഎസ്‌ആര്‍ടിസി വഴി മുടക്കി; ഗതാഗത തടസ്സം മണിക്കൂറുകള്‍ പിന്നിട്ടു

വൈത്തിരി:  കെഎസ്‌ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.  മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണമായ പരിഹാരം ആയിട്ടില്ല.

രാവിലെ ആറു മണിയോടെ കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. അതിനാല്‍  വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടര്‍ന്നു ഗതാഗതം താറുമാറായിരുന്നു.

കെഎസ്‌ആര്‍ടിസി താമരശ്ശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ വാഹനം നീക്കം ചെയ്യാന്‍ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. അതേസമയം അധികൃതര്‍ യാതൊരു സഹായങ്ങളും ചെയ്തില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

prp

Related posts

Leave a Reply

*