കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; മൂന്നു മാസമായി അവസരം കാത്തിരിക്കുകയായിരുന്നെന്ന് യുവതി

കോഴിക്കോട്: താമരശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുടുംബത്തില്‍നിന്നുണ്ടായ അവഗണനയാണു കൊലപാതകത്തിനു പ്രേരണയായതെന്നും അറസ്റ്റിലായ പിതൃസഹോദരഭാര്യ ജസീല. മൂന്നു മാസമായി കൊലപാതകം ആസൂത്രണം ചെയ്തിട്ടെന്നും ജസീല പൊലീസിനു മൊഴി നല്‍കി. സ്വന്തം മാതാവിനേക്കാള്‍ സ്‌നേഹവും കരുതലുമാണ് ജസീല കുട്ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഏഴു മാസം മാത്രം പ്രായമുള്ള ഫാത്തിമയോടു ജസീല കാണിച്ചതെല്ലാം സ്‌നേഹത്തിന്‍റെ തരിമ്പ് പോലുമില്ലാത്ത കാപട്യമായിരുന്നുവെന്ന് ഫാത്തിമയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞത്. ജസീല പൊലീസിനു […]

വീട്ടിലെ ജോലിഭാരം പകയായി; പിതൃസഹോദരന്‍റെ കുഞ്ഞിനെ യുവതി കിണറ്റിലെറിഞ്ഞു കൊന്നു

താമരശ്ശേരി: അമ്മയോടുള്ള പക തീര്‍ക്കാന്‍ പിഞ്ചുകുഞ്ഞി കിണറ്റിലെറിഞ്ഞു കൊന്നു. താമരശ്ശേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വെറും 7 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് വീട്ടുമുറ്റത്തുള്ള കിണറ്റില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ 26 കാരിയ ജസീലയെ അറസ്റ്റു ചെയ്തു.കുഞ്ഞിന്‍റെ പിതൃസഹോദരന്‍റെ ഭാര്യയാണ് ജസീല. കുഞ്ഞിന്‍റെ അമ്മയോടുള്ള പക തീര്‍ക്കാനായി കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.വീട്ടിലെ ജോലിഭാരമാണ് ജസീലയ്ക്ക് കുഞ്ഞിന്‍റെ അമ്മയോട് പക ഉണ്ടാകാന്‍ കാരണം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി അമ്മ ഷമീന […]

താമരശ്ശേരി ചുരം ചെറു വാഹനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

കോഴിക്കോട്: മഴയുടെയും മണ്ണിടിച്ചിലിന്‍റെയും പശ്ചാത്തലത്തില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണത്തില്‍ ഇളവ് നല്‍കി ചെറുവാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. അതേസമയം ഭാരമുള്ള വാഹനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം തുടരുകയാണ്. ഒറ്റവരിയിലൂടെ ബുധനാഴ്ച മുതല്‍ വലിയ വാഹനങ്ങള്‍ കടത്തിവിടുമെങ്കിലും ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ സാഹചര്യത്തിലാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പി.ഡബ്യൂ.ഡി […]

താമരശ്ശേരിയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു

വായനാട്: താമരശേരിയില്‍ അനധികൃതമായി വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് വനംവകുപ്പ് ഒഴിപ്പിച്ചു. താമരശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫ് എന്ന റിസോര്‍ട്ടാണ് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന്‍റെ സഹായത്തോടെ ഒഴിപ്പിച്ചത്. റിസോര്‍ട്ട് പൂട്ടി സീല്‍ വച്ചു. വനംവകുപ്പിന്‍റെ പത്തേക്കര്‍ ഭൂമി കൈയേറിയാണ് അബ്ദുള്ള റിസോര്‍ട്ട് പണിതത്. 2003 മുതല്‍ ഈ റിസോര്‍ട്ട് ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താമരശ്ശേരി ചുരത്തില്‍ കെഎസ്‌ആര്‍ടിസി വഴി മുടക്കി; ഗതാഗത തടസ്സം മണിക്കൂറുകള്‍ പിന്നിട്ടു

വൈത്തിരി:  കെഎസ്‌ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.  മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണമായ പരിഹാരം ആയിട്ടില്ല. രാവിലെ ആറു മണിയോടെ കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. അതിനാല്‍  വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടര്‍ന്നു ഗതാഗതം താറുമാറായിരുന്നു. […]