കശ്മീരില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് മൃഗീയമായി

ജമ്മുകാശ്മീര്‍: മൃഗീയ പീഡന പരമ്പര അവസാനിക്കുന്നില്ല. ഒന്‍പതു വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം കശ്മീരിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അച്ഛനൊപ്പം ഉറി എന്ന സ്ഥലത്താണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഓഗസ്റ്റ് 23ന് കുട്ടിയെ കാണാതാകുകയായിരുന്നു. അച്ഛന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച ബാരാമുള്ള ജില്ലയിലെ വനപ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസിന് കണ്ടുകിട്ടുന്നത്. കൂട്ടബലാത്സംഗത്തിന് രണ്ടാനമ്മയും രണ്ടാനമ്മയുടെ മകനും കൂട്ടുനിന്നു. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ […]

ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ഇന്നലെയാണ് ബിജെപി പിന്‍വലിച്ചത്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ശേഷം ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ജമ്മുകശ്‌മീരിലെ പിഡിപി-ബിജെപി സഖ്യത്തില്‍ […]