‘യുദ്ധം എന്ന് കേൾക്കുമ്പോൾ ദയവു ചെയ്ത് ആർപ്പുവിളിക്കരുത്’; കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന

യുദ്ധം എന്ന് കേൾക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവരോട് കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. യുദ്ധം മുന്നില്‍ കണ്ടു കഴിയുന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ ഞാനും എന്ന തലക്കെട്ടോടെയാണ് പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാശ്മീര്‍: യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും […]

13 വര്‍ഷത്തിന് ശേഷം കശ്മീരില്‍ ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്

ജമ്മു കശ്മീര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനായി കശ്മീര്‍ ഇന്നു ബൂത്തില്‍. പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിങ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലു ഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, ബിഎസ്പി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചതിനാല്‍ ബിജെപി- കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണു പലയിടത്തും. അതേസമയം, 240 സ്ഥാനാര്‍ഥികള്‍ ഇതിനകം […]

കത്വ പെണ്‍കുട്ടിക്കായി തെരുവിലിറങ്ങിയ സാമുഹ്യപ്രവര്‍ത്തകന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

കശ്‌മീര്‍: കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റില്‍. അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് അറസ്റ്റിലായിരിക്കുന്നത്. റണ്‍ബീര്‍ പീനല്‍ കോഡിലെ പീഡനത്തിലുള്ള സെക്ഷന്‍ 376 പ്രകാരമാണ താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 30 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാളുടെ ബന്ധു കൂടിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ചയാണ് താലിബിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജമ്മു കാശ്‌മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പെണ്‍കുട്ടിക്കായി നീതി ആവശ്യപ്പെട്ട് നടത്തിയ […]

ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ഇന്നലെയാണ് ബിജെപി പിന്‍വലിച്ചത്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ശേഷം ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ജമ്മുകശ്‌മീരിലെ പിഡിപി-ബിജെപി സഖ്യത്തില്‍ […]

ഭീകരര്‍ നുഴഞ്ഞുകയറി; കാശ്മീരില്‍ ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലും ജമ്മുവിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പന്ത്രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയതായാണ് വിവരം. റംസാനോട് അനുബന്ധിച്ച്‌ ഭീകരര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്നും പ്രധാനനഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച്‌ വിവിധ സംഘങ്ങളായാണ് ഭീകരര്‍ കാശ്മീരിലേക്ക് കടന്നിരിക്കുന്നത്. ശനിയാഴ്ച റംസാന്‍ ദിനത്തിലെ പതിനേഴാം നാളാണ്. അന്നാണ് ബദര്‍ യുദ്ധത്തിന്‍റെ വാര്‍ഷികവും. അന്ന് ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സൈന്യം കരുതുന്നത്.

കത്വ കേസ്: രക്ഷപ്പെടാന്‍ പ്രതി വ്യാജ തെളിവുണ്ടാക്കിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികളിലൊരാള്‍ വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. വിശാല്‍ ജംഗോത്രയാണു കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. സംഭവസമയത്തു താന്‍ മീററ്റിലെ കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു എന്നുകാണിച്ചു രക്ഷപ്പെടാനാണു വിശാല്‍ ശ്രമിച്ചത്. എന്നാല്‍ പരീക്ഷാപേപ്പറിലെയാണെന്നു പറഞ്ഞു കോടതിയില്‍ വിശാല്‍ സമര്‍പ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറി (സിഎഫ്എസ്എല്‍) കണ്ടെത്തി. സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നാണു ക്രൈംബ്രാഞ്ചിന്‍റെ […]

കത്വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന്‍ മുഖ്യപ്രതി സാഞ്ചിറാം

ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം. കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ താനടക്കമുള്ള പ്രതികള്‍ നിരപരാധികളാണെന്നും, യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞു. ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണമാണെന്നും സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഒരു ഭീഷണി ഇല്ലെന്നും വിചാരണ […]

കത്വ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. വിവിധ ഹര്‍ജികള്‍ തീരുമാനം ആകും വരെയാണ് സ്‌റ്റേ. വിചാരണ ജമ്മുവില്‍ നിന്ന് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികള്‍.മെയ് ഏഴിന് കേസ് വീണ്ടും പരിഹണിക്കും. കേസിന്‍റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. നീതിയുക്തമായ വിചാരണ ഉറപ്പിക്കാന്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ […]

മനസ്സാക്ഷി മരവിച്ച സംഭവം; എട്ടുവയസുകാരിയെ പൂജാരിയും പോലീസുകാരും ചേർന്ന് മൃഗീയമായി കൊലപ്പെടുത്തി

കാശ്മീര്‍: മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിച്ച സംഭവമാണ് ഇപ്പോൾ കാശ്മീരിൽ നടന്നിരിക്കുന്നത്. ഈ വാർത്ത വായിക്കുന്ന ഏവരുടെയും ഹൃദയം തകരും കാരണം അത്രക്കും ക്രൂരതയാണ് ആ കുഞ്ഞിനോട് നരാധമന്മാർ കാണിച്ചിരിക്കുന്നത്. എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. […]

സൈനിക ക്യാമ്പ് ആക്രമണം; 5 ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്‍സ്പെക്ടര്‍ കുല്‍ദീപ് റോയ്, കോണ്‍സ്റ്റബിള്‍മാരായ തുഫൈല്‍ അഹമ്മദ്, രാജേന്ദ്ര നയിന്‍, പ്രദീപ് പാണ്ഡ, ജഗ്സിര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേര്‍ വെടിയേറ്റും ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണത്തിന് തുടക്കം. സിആര്‍പിഎഫ് ക്യാംപിനുനേരെ ഭീകരര്‍ ഗ്രാനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. അക്രമത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റതായും ശ്രീനഗര്‍ ആസ്ഥാനമാക്കിയുള്ള സിആര്‍പിഎഫ് വാക്താവാണ്  മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ഭീകരരുടെ […]