കത്വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന്‍ മുഖ്യപ്രതി സാഞ്ചിറാം

ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം. കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ താനടക്കമുള്ള പ്രതികള്‍ നിരപരാധികളാണെന്നും, യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞു.

ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണമാണെന്നും സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഒരു ഭീഷണി ഇല്ലെന്നും വിചാരണ സ്ഥലം മാറ്റണ്ട ആവശ്യമില്ലെന്നും സഞ്ജി റാം സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ ചണ്ഡിഗലിലേക്ക് മാറ്റരുതെന്നും കേസിലെ 221 സാക്ഷികളെ ഇത്ര ദൂരം എത്തിക്കുകയെന്നത് ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറയുന്നു.

പെണ്‍കുട്ടിക്ക് താന്‍ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു. സംഭവത്തില്‍ തന്നെ പ്രതി ചേര്‍ത്തതും തനിക്കെതിരായ തെളിവുകളും കെട്ടിച്ചമച്ചതാണ്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, മാത്രമല്ല, തെറ്റ് ചെയ്യാത്ത ഞങ്ങള്‍ക്കും നീതി കിട്ടണമെന്നും സാഞ്ചിറാം പറയുന്നു. മുന്‍ റവന്യൂ ഉദ്യോഗസ്ഥനായ സാഞ്ചിറാം കത്വ കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ മുഖ്യപ്രതിയാണ്.

മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം സഞ്ജിറാം എതിര്‍ത്തിരിക്കുകയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് സാഞ്ചിറാം സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം പോരെന്നും, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

 

prp

Related posts

Leave a Reply

*