ന്യൂഡല്‍ഹി: ശരീരം നിശ്ചലമാക്കിയതിന് ശേഷമാണ് കത് വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലഹരിവസ്തുക്കളും മരുന്നും നല്‍കിയ ശേഷം ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊടുംക്രൂരത എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ക്ഷേത്രത്തിനുളളില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി എന്തുകൊണ്ട് ഉറക്കെ കരഞ്ഞില്ലെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാനസിക രോഗികള്‍ക്ക് നല്‍കുന്ന ക്ലോണോ സെപാം എന്ന വീര്യം കൂടിയ മരുന്നും കഞ്ചാവിന് തുല്യമായി പ്രാദേശികമായി ഉപയോഗിക്കുന്ന മന്നാറും കൂടിയ അളവില്‍ കുഞ്ഞിന് […]
Tag: ASIFA CASE
കത്വ കേസ്: രക്ഷപ്പെടാന്‍ പ്രതി വ്യാജ തെളിവുണ്ടാക്കിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികളിലൊരാള്‍ വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. വിശാല്‍ ജംഗോത്രയാണു കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. സംഭവസമയത്തു താന്‍ മീററ്റിലെ കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു എന്നുകാണിച്ചു രക്ഷപ്പെടാനാണു വിശാല്‍ ശ്രമിച്ചത്. എന്നാല്‍ പരീക്ഷാപേപ്പറിലെയാണെന്നു പറഞ്ഞു കോടതിയില്‍ വിശാല്‍ സമര്‍പ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറി (സിഎഫ്എസ്എല്‍) കണ്ടെത്തി. സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നാണു ക്രൈംബ്രാഞ്ചിന്‍റെ […]
കത്വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം
ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം. കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ താനടക്കമുള്ള പ്രതികള്‍ നിരപരാധികളാണെന്നും, യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞു. ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണമാണെന്നും സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഒരു ഭീഷണി ഇല്ലെന്നും വിചാരണ […]
കത്വ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. വിവിധ ഹര്‍ജികള്‍ തീരുമാനം ആകും വരെയാണ് സ്‌റ്റേ. വിചാരണ ജമ്മുവില്‍ നിന്ന് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികള്‍.മെയ് ഏഴിന് കേസ് വീണ്ടും പരിഹണിക്കും. കേസിന്‍റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. നീതിയുക്തമായ വിചാരണ ഉറപ്പിക്കാന്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ […]
സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്‍റെ അഡ്മിന്‍ പത്താംക്ലാസുകാരന്‍
മലപ്പുറം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പത്താം ക്ലാസുകാരന്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ മലപ്പുറം കൂട്ടായി സ്വദേശിയാണ്. വോയ്സ് ഓഫ് യൂത്ത് എന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ചില വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, […]
കത്വ സംഭവം: പ്രതിഷേധചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്
പാലക്കാട്: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. ഇവര്‍ക്കെതിരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം ചിത്രം വരച്ച് പ്രതിഷേധിച്ചതില്‍ താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് […]
കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കോഴിക്കോട്: കാശ്മീരിലെ കത്വവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതല്‍ നിരോധനാജ്ഞ. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ സംഘം ചേരാനോ, പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കളക്ടര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള […]
ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ചത് മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവിന്റെ മകന്‍
കൊച്ചി: കശ്മീരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരിയുടെ വധത്തെ ന്യായീകരിച്ചു വിവാദത്തിലായത് മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവിന്റെ മകന്‍. ആര്‍എസ്‌എസ് നേതാവ് നന്ദകുമാറിന്റെ മകന്‍ വിഷ്ണു നന്ദകുമാറാണ് ഫെയ്സ്ബുക്കില്‍, രാജ്യം ചര്‍ച്ച ചെയ്യുന്ന ക്രൂരതയെ ന്യായീകരിച്ച് കമന്റിട്ടടത്. ഇതു വിവാദമായതോടെ വിഷ്ണു നന്ദകുമാര്‍ കമന്റ് പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തുവന്നു. ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു കമന്‍റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിയല്‍ ഉയര്‍ന്നത്. […]
ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്പോഴേ താങ്കളൊരു നേതാവാകൂ; പ്രധാനമന്ത്രിയോട് ഉമ്മന്‍ചാണ്ടി
കോട്ടയം : ജമ്മു കശ്മീരിലെ കത്‌വയില്‍ ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനസ്സില്‍ നിറയെ വര്‍ണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാര്‍ത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേര്‍ന്നത്. മതത്തിന്‍റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണെന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം മകളേ മാപ്പ് … […]
ഓരോ ഇന്ത്യാക്കാരനും അവളോട് മാപ്പ് ചോദിക്കണം; ആസിഫയ്ക്കായി മഞ്ജു
തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടു വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. കത്വയിലെ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണം. കുങ്കുമപ്പൂ പോലെയുള്ള ആ പെണ്‍കുട്ടിയുടെ ജീവന് പകമാവില്ല ഒന്നും. മഞ്ജു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ”കത്വ എന്ന നാടിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാഷ്മീരില്‍നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ […]









