കത്വ സംഭവം: പ്രതിഷേധചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്

പാലക്കാട്: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ചിത്രം വരച്ച്‌ പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു.

ഇവര്‍ക്കെതിരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു.

അതേ സമയം ചിത്രം വരച്ച്‌ പ്രതിഷേധിച്ചതില്‍ താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് ദുര്‍ഗ മാലതി. പിഞ്ചു കുഞ്ഞിനെ പീഡിപ്പിവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു അതാണോ ഞാന്‍ ചെയ്ത തെറ്റ്. ഒരു മതത്തിനും എതിരല്ല തന്‍റെ വരയെന്നും അവര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

 

 

 

 

prp

Related posts

Leave a Reply

*