എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷാഫലം മേയ് മൂന്നിനകം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷാഫലം മേയ് മൂന്നിനകം പ്രസിദ്ധീകരിക്കും.  മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു ക​ളി​ല്‍​നി​ന്ന്​ ര​ണ്ടു​ത​വ​ണ​യാ​ണ്​ ഒാ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും മാ​ര്‍​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി പ​രീ​ക്ഷാ​ഭ​വന്‍റെ സെ​ര്‍​വ​റി​ലേ​ക്ക്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക. മാ​ര്‍​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പി​ഴ​വു​​ണ്ടെ​ങ്കി​ല്‍ ഇ​ര​ട്ട എ​ന്‍​ട്രി​യി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. ടാ​ബു​ലേ​ഷ​ന്​ ശേ​ഷം മാര്‍ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന​​ പ​രീ​ക്ഷാ​ഭ​വ​ന്‍ ന​ട​ത്തും.

ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​യു​ടെ മാ​ര്‍​ക്ക്​ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ ക​ണ്ടെ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യും ഇൗ ​സ​മ​യ​ത്ത്​ പൂ​ര്‍​ത്തി​യാ​ക്കും. ഇ​തേ മാ​ര്‍​ക്ക്​ ത​ന്നെ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഒ​രു​ത​വ​ണ​കൂ​ടി പ​രി​ശോ​ധി​ക്കും. ഇ​തി​നു​ശേ​ഷം ഐ.​ടി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്കും ഗ്രേ​സ്​ മാ​ര്‍​ക്കും ചേ​ര്‍​ക്കും. ഇ​തോ​ടെ ​ഫ​ലം ത​യാ​റാ​കും. തുടര്‍ന്ന്​ പാ​സ്​​ബോ​ര്‍​ഡ്​ യോ​ഗം ചേ​ര്‍ന്ന്​ അംഗീകാരം നല്‍കും. തൊ​ട്ട​ടു​ത്ത ദി​വ​സം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

ഏ​പ്രി​ല്‍ 30നോ ​മേ​യ്​ ര​ണ്ടിനോ പാ​സ്​​ബോ​ര്‍​ഡ്​ യോ​ഗം ചേ​രാ​നാ​ണ്​ സാ​ധ്യ​ത. 30ന്​ ​യോ​ഗം ചേ​ര്‍​ന്നാ​ല്‍ മേ​യ്​ ഒ​ന്നി​ലെ അ​വ​ധി ക​ഴി​ഞ്ഞ്​ ര​ണ്ടി​ന്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കും. മേ​യ്​ ര​ണ്ടി​ന്​ ​​പാ​സ്​​ബോ​ര്‍​ഡ്​ ​യോഗം ചേ​ര്‍​ന്നാ​ല്‍ മൂ​ന്നി​ന്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ്​ അ​ഞ്ചി​ന്​​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

prp

Related posts

Leave a Reply

*