ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാന്‍റെ’ പ്രചാരണത്തിന് പാക് ബാലിക. ‘സ്വച്ഛ് ഭാരത് അഭിയാന്‍റെ ബുക്‌ലെറ്റിന്‍റെ കവറിലാണ് പാക്കിസ്ഥാന്‍ പതാക വരയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
മുന്‍പ്, പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി യുനിസെഫ് പാക്കിസ്ഥാനില്‍ നടത്തിയ ക്യാംപെയ്നില്‍ ഉപയോഗിച്ചിരുന്ന ചിത്രമാണിത്. ഇതേ ചിത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ പ്രചാരണാര്‍ഥം തയാറാക്കിയ കൈപ്പുസ്തകത്തിലെ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട ബുക്‌ലെറ്റുകള്‍ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലെല്ലാം ബുക്ക്‌ലെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പാകിസ്താന്‍ പതാക വരയ്ക്കുന്ന ചിത്രമാണ് പുസ്തകത്തിലുള്ളത്. ഏകദേശം 5000 കോപ്പി പ്രിന്‍റ് ചെയിതിട്ടുണ്ടെന്നാണ് അറിയുന്നത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. പാട്‌നയിലെ സുപ്രഭ് എന്‍റര്‍പ്രൈസസ് പ്രിന്റിംഗ് പ്രസ് ആണ് പുസ്തകം പ്രിന്റ് ചെയ്തത്.

