ന്യൂഡല്‍ഹി: ശരീരം നിശ്ചലമാക്കിയതിന് ശേഷമാണ് കത് വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലഹരിവസ്തുക്കളും മരുന്നും നല്‍കിയ ശേഷം ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊടുംക്രൂരത എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ക്ഷേത്രത്തിനുളളില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി എന്തുകൊണ്ട് ഉറക്കെ കരഞ്ഞില്ലെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാനസിക രോഗികള്‍ക്ക് നല്‍കുന്ന ക്ലോണോ സെപാം എന്ന വീര്യം കൂടിയ മരുന്നും കഞ്ചാവിന് തുല്യമായി പ്രാദേശികമായി ഉപയോഗിക്കുന്ന മന്നാറും കൂടിയ അളവില്‍ കുഞ്ഞിന് […]
Tag: KATHUA
കത്വ കേസ്: രക്ഷപ്പെടാന്‍ പ്രതി വ്യാജ തെളിവുണ്ടാക്കിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികളിലൊരാള്‍ വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. വിശാല്‍ ജംഗോത്രയാണു കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. സംഭവസമയത്തു താന്‍ മീററ്റിലെ കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു എന്നുകാണിച്ചു രക്ഷപ്പെടാനാണു വിശാല്‍ ശ്രമിച്ചത്. എന്നാല്‍ പരീക്ഷാപേപ്പറിലെയാണെന്നു പറഞ്ഞു കോടതിയില്‍ വിശാല്‍ സമര്‍പ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറി (സിഎഫ്എസ്എല്‍) കണ്ടെത്തി. സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നാണു ക്രൈംബ്രാഞ്ചിന്‍റെ […]
കത്വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം
ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം. കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ താനടക്കമുള്ള പ്രതികള്‍ നിരപരാധികളാണെന്നും, യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞു. ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണമാണെന്നും സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഒരു ഭീഷണി ഇല്ലെന്നും വിചാരണ […]


