രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഹുലിന്‍റെ 48-ാം ജന്മദിനമാണ് ചൊവ്വാഴ്ച. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാഹുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ‘കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്നു” മോഡി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് രാഹുലിന്‍റെത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളും സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി രാഹുലിന് ജന്മദിനാശാസംകള്‍ നേര്‍ന്നു.

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു രാഹുല്‍ പ്രധാനമന്ത്രിയെ ട്വിറ്ററില്‍ കടന്നാക്രമിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മോഡി പിറന്നാള്‍ ആശംസ നേര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്​തംബര്‍ 17ന്​ മോദിയുടെ ജന്മദിനത്തില്‍ രാഹുലും ആശംസകള്‍ അറിയിച്ചിരുന്നു.

prp

Related posts

Leave a Reply

*