ചീറിപ്പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ സാഹസികത കാട്ടി യുവാവ്- VIDEO

ശ്രീനഗര്‍: സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടാനായി പല വിധത്തിലുള്ള സാഹസിക പ്രകടങ്ങള്‍ നടത്താനും ഇന്നത്തെ യുവതലമുറ തയ്യാറാകാറുണ്ട്. അത്തരത്തില്‍ ആളാവാന്‍ വേണ്ടി ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

റെയില്‍വേ പാളത്തിനു നടുവിലായി ആത്മഹത്യ ചെയ്യാനെന്ന പോലെ കമഴ്ന്നു കിടക്കുകയാണ് ഒരു കാശ്മീരി യുവാവ്.  പാളത്തില്‍ കിടന്ന യുവാവിന്‍റെ മുകളിലൂടെയാണ് ട്രെയിന്‍ കടന്നു പോയത്. ഇയാള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ട്രെയിന്‍ പോയതിനുശേഷം തന്റെ ദൗത്യം വിജയിച്ച്‌ ആഹ്ലാദത്തോടെ കടന്നുവന്ന യുവാവിന്‍റെ പ്രകടനത്തെ വിവേത ശൂന്യമായ പ്രവര്‍ത്തനമായാണ് സമൂഹ മാധ്യമം വിലയിരുത്തിയത്.

യുവാവിന്‍റെ പ്രവൃത്തി ഒട്ടും വിവേകമില്ലാത്തതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. യുവാവിന്‍റെ മൂഢത്വം നിറഞ്ഞ പ്രവൃത്തി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ പ്രചരിക്കിന്നതു തടയാന്‍ അഡ്മിനിസ്ട്രേറ്റേഴ്സ് നടപടി എടുത്തു. വീഡിയോയെക്കുറിച്ച്‌ ഗവണ്‍െമെന്‍റ് അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

 

Related posts

Leave a Reply

*