ജ​മ്മു ​കാ​ശ്മീ​രി​ല്‍ കനത്ത മ​ഞ്ഞു​വീ​ഴ്ച; 4 മരണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീ​രി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ര്‍​ന്ന് നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ത്ത് പേ​രെ കാ​ണാ​താ​യി. ശ്രീ​ന​ഗ​ര്‍- ​ജ​മ്മു ദേ​ശീ​യ പാ​ത​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​നു സ​മീ​പ​മു​ണ്ടാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ കാ​ണാ​താ​യ പ​ത്ത് പേ​രി​ല്‍ ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യതായും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് ത​ട​വു​കാ​രെ​യു​മാ​ണ് കാണാ​താ​യത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പു​രോ​ഗ​മി​ക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത അടച്ചിരി​ക്കു​ക​യാ​ണ്

prp

Related posts

Leave a Reply

*