അനശ്വര നടന്‍ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ ‘മൂടല്‍മഞ്ഞ്’ സിനിമയില്‍ യേശുദാസ് പാടിയ മനോഹരമായ ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ ഗാനം മതിമറന്ന് പാടി ലാലേട്ടന്‍.
മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം വ്യത്യസ്തമാവുകയാണ്.
ലാലിനോടൊപ്പം സുരാജ് വെഞ്ഞാറമൂട് വീഡിയോയിലുണ്ട്. മോഹന്‍ലാലിന്‍റെ ഗാനത്തിന് സ്റ്റിഫന്‍ ദേവസിയുടെ പിയാനോ സംഗീതം കൂടിയായപ്പോള്‍ പ്രേക്ഷകര്‍ വീഡിയോ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ഉമ്മയും നല്‍കുന്നതും വീഡിയോയില്‍ കാണാം.
അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘നീരാളിയാണ് ലാലിന്റെ പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് നവാഗതനായ സാജു തോമസാണ്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

