ആശ്വാസമായി ജിഎസ്ടി; 177 നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു

ഗുവാഹത്തി: സാധാരണക്കാര്‍ക്ക് ആശ്വാസമേകി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി ജിഎസ്ടി കൗണ്‍സില്‍ യോഗം. 177 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്നും ഒഴിവാക്കി.      ഗുവാഹത്തിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി വെറും 50 ഇനങ്ങള്‍ക്ക് മാത്രമാണ് ഇനി ഉണ്ടാവുക. ഇതിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്നത്.     ചോക്ലേറ്റ്, […]

ജി.എസ്.ടി, ഇന്ന് അര്‍ധരാത്രി മുതല്‍

ഡല്‍ഹി: ദേശീയതലത്തില്‍ ഒറ്റ നികുതിയെന്ന ആശയവുമായി  നടപ്പാക്കുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കിവരുന്ന പരോക്ഷ നികുതികള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ നികുതിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നത്. പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ  മാറ്റം വിളംബരം ചെയ്യും. പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ […]

ജിഎസ്ടി നിരക്കുകള്‍ നിശ്ചയിച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍!

ദില്ലി: ചരക്ക് സേവന നികുതി നിരക്കുകള്‍ നിശ്ചയിച്ചു; 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതിനുതാഴെയോ ആണ് നികുതി. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് 1211 ഉത്പന്നങ്ങളുടെ  പുതിയ ജിഎസ്ടി നിരക്കുകള്‍ പുറത്ത് വിട്ടത്. കാപ്പി, തേയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനവും, പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി. 43 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതിയിലാണ് ഉള്‍പ്പെടുന്നത്. 7 ശതമാനം ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി; 14 […]