ജിഎസ്ടി നിരക്കുകള്‍ നിശ്ചയിച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍!

ദില്ലി: ചരക്ക് സേവന നികുതി നിരക്കുകള്‍ നിശ്ചയിച്ചു; 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതിനുതാഴെയോ ആണ് നികുതി. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് 1211 ഉത്പന്നങ്ങളുടെ  പുതിയ ജിഎസ്ടി നിരക്കുകള്‍ പുറത്ത് വിട്ടത്.

കാപ്പി, തേയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനവും, പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി. 43 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതിയിലാണ് ഉള്‍പ്പെടുന്നത്. 7 ശതമാനം ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി; 14 ശതമാനം ഉത്പന്നങ്ങള്‍ അഞ്ചു ശതമാനം നികുതിയിലും, 17 ശതമാനം ഉത്പന്നങ്ങള്‍ 12 ശതമാനം നികുതിയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 19 ശതമാനം ഉൽപ്പന്നങ്ങൾ മാത്രമാണ് ഏറ്റവും കൂടുതൽ നികുതിയായ 28 ശതമാനം നൽകേണ്ടിവരുന്നത്. സ്വർണം, ബീഡി, ചെറുകാറുകൾ, പാക്കറ്റിലുള്ള ഭക്ഷണം എന്നിവയുൾപ്പെടെയുള്ള ആറ് ഉൽപ്പന്നങ്ങളുടെ നികുതി നിശ്ചയിച്ചിട്ടില്ല.  ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരിക.

 

prp

Related posts

Leave a Reply

*