സ്റ്റൈല്‍മന്നന്‍ രാഷ്ട്രീയത്തിലേക്കൊ?

ചെന്നൈ:കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി നടന്നുവരുന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളളെക്കുറിച്ച് തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞ്‌ സൂപ്പര്‍താരം രജനികാന്ത്.

ജനങ്ങളെക്കുറിച്ച്  ചിന്തിക്കാത്ത ഇന്നത്തെ രഷ്ട്രീയ സംവിധാനത്തിന് മാറ്റം വരണമെന്ന് രജനികാന്ത് പറഞ്ഞു.തന്നെ തമിഴനാക്കിയത് തമിഴ്നാട്ടുകാരാണെന്നും ഈ നാട് വിട്ട് എങ്ങോട്ടും പോകില്ലെന്നും തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന  എതിര്‍പ്പ് വേദനയുണ്ടാക്കിയതായും താരം പറഞ്ഞു.

ബി.ജെ.പിയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം താരം തന്റെ രാഷ്ട്രീയം വ്യക്തമാക്കി രംഗത്തു വന്നിരുന്നു. തനിക്കു പറയാനുള്ളതെല്ലാം നേരത്തേ പറഞ്ഞു കഴിഞ്ഞെന്നും പുതുതായി ഒന്നും പറയാനില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയക്കാരെ രൂക്ഷമായി വിമര്‍ശിച്ച്‌ വീണ്ടും രജനി രംഗത്തെത്തിയത്.

prp

Related posts

Leave a Reply

*