ജി.എസ്.ടി, ഇന്ന് അര്‍ധരാത്രി മുതല്‍

ഡല്‍ഹി: ദേശീയതലത്തില്‍ ഒറ്റ നികുതിയെന്ന ആശയവുമായി  നടപ്പാക്കുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കിവരുന്ന പരോക്ഷ നികുതികള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ നികുതിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നത്. പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ  മാറ്റം വിളംബരം ചെയ്യും.
പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ അമിതാഭ് ബച്ചന്‍ വരെ വിവിധ തുറകളിലെ പ്രമുഖര്‍ക്കും ക്ഷണമുണ്ട്.

prp

Related posts

Leave a Reply

*