നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ക്ലൈമാക്സിലേക്ക് എന്ന് സൂചന

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്സിലേക്ക് എന്ന് സൂചന. പ്രതി പള്‍സര്‍ സുനിയും കൂട്ടരും നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു  എന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.  പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

തന്നെ ഉപദ്രവിച്ച പള്‍സര്‍ സുനിയും സംഘവും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഈ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് പള്‍സര്‍ സുനി നല്‍കിയിരുന്ന മൊഴി. പിന്നീട് ഈ മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ കാക്കനാടുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന മൊഴിയെത്തുടര്‍ന്ന് ഇവിടെയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ കേസിലെ പ്രതി പള്‍സര്‍ സുനി മൊഴിമാറ്റിപറയുന്നത് കേസന്വേഷണം വഴിതെറ്റിക്കാനാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുനിയെ പരിചയമില്ലെന്നാണ് നടന്‍ ദിലീപ് പറയുന്നത്. ഇത് കണ്ടെത്തുന്നതിനായി ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

prp

Leave a Reply

*