ദോഹ: ഭീകരതയെ സഹായിക്കുന്നു എന്ന ആരോപണത്തില്‍ അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ഇരയായ ഖത്തറിന് ഉപാധികള്‍ പാലിക്കാന്‍ 48 മണിക്കൂര്‍ സമയം കൂടി. മദ്ധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സൗദി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തത്.
എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സംഘം വെച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിയിട്ടുണ്ട്. 48 മണിക്കൂറിന് ശേഷവും ഖത്തര്‍ ഉപാധികളോട് മുഖം തിരിച്ചാണ് നില്ക്കുന്നതെങ്കില് ഭാവിയില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ ബുധനാഴ്ച മദ്ധ്യേഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നുണ്ട്. സൗദി, യുഎഇ, ബഹ്റിന്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടുത്തെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.

