ഐപിഎസ് തലത്തിലും ക്രിമിനലുകള്‍ ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസില്‍ ക്രിമിനല്‍ മനോഭാവം കൂടിവരുന്നതായി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി  ടി.പി സെന്‍കുമാര്‍ .   ഐപിഎസ് തലത്തിലാണ് ക്രിമിനല്‍ മനോഭാവമുള്ളവര്‍ കൂടുതലുള്ളത് എന്നും  പൊലീസിന് ഭീഷണി സേനക്കുള്ളില്‍ നിന്ന് തന്നെയെന്നും തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ തുറന്നടിച്ചു.താഴെത്തട്ടില്‍ ഒരു ശതമാനമെങ്കില്‍ ഐ.പി.എസ് തലത്തില്‍ നാല് ശതമാനം വരെയാണ് ക്രിമിനലുകളുള്ളത്.

ഇടതു സര്‍ക്കാര്‍ വന്ന ശേഷം ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടശേഷം നീണ്ട നിയമ പോരാട്ടം വഴിയാണ് തിരിച്ചെത്തിയതെങ്കിലും മുഖ്യമന്ത്രിയുമായി നല്ല ബന്ധമായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഡി.ജി.പിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി മോശം ബന്ധത്തിലെന്ന് വരുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. ചില ഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്നു.

 

prp

Related posts

Leave a Reply

*