സെന്‍കുമാറിന്‍റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി  ടി.പി സെന്‍കുമാറിന്‍റെ  കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അദ്ദേഹത്തിന്‍റെ  കേസുകളെല്ലാം തീര്‍ന്ന ശേഷം പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

വി. സോമസുന്ദരത്തെ മാത്രമായിരിക്കും ഈ പോസ്റ്റിലേക്ക് ഇപ്പോള്‍ പരിഗണിക്കുക.

സെന്‍കുമാറിന്‍റെ നിയമനത്തെ നേരത്തേ സംസ്ഥാന സര്‍ക്കാറും എതിര്‍ത്തിരുന്നു.  ട്രൈബ്യൂണലിലെ ഒഴിവിലേക്കു സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമ്പോള്‍ അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

 

prp

Related posts

Leave a Reply

*