പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി;പടക്കനിരോധനം ഏര്‍പ്പെടുത്തിയത് വെറുതെയോ?

ന്യൂഡല്‍ഹി: വായു മലിനീകരണം കുറഞ്ഞ ദീപാവലി ആഘോഷമായിരുന്നു ഇത്തവണത്തേതെങ്കിലും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍റെ  തോത് അപകടകരമാം വിധം ഉയര്‍ന്നു.

കനത്ത പുകമഞ്ഞിനെ തുടര്‍ന്ന്​ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകിയാണ്​ സര്‍വീസ്​ നടത്തുന്നത്​. മലിനീകരണ തോത്​ ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രമേ പുറത്തിറങ്ങാവൂവെന്ന്​ അധികൃതര്‍ ആവശ്യപ്പെട്ടു.

പടക്കങ്ങള്‍ നിരോധിച്ച് സുപ്രീം കോടതി വിധി​ വന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ ഇത്തവണത്തെ ദീപാവലി ആഘോഷമെങ്കിലും പലയിടത്തും പടക്കങ്ങളും മറ്റും ഉപയോഗിച്ചിരുന്നു. ഡൽഹിക്കു സമീപനഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പടക്കങ്ങൾ മുന്‍വര്‍ഷങ്ങളെപ്പോലെതന്നെ പൊട്ടിച്ചു.

ആനന്ദ്​ വിഹാറിലാണ്​ ഏറ്റവും കൂടുതല്‍ വായു മലിനീകരണം രേഖപ്പെടുത്തിയത്​. വൈകുന്നേരങ്ങളില്‍ മലിനീകരണ തോത്​ കുറവായിരുന്നുവെങ്കിലും രാത്രി 11മുതല്‍ പുലര്‍ച്ചെ മൂന്നു വരെയുള്ള സമയത്ത്​ ഉയര്‍ന്ന മലിനീകരണമാണ്​ രേഖപ്പെടുത്തിയത്​. ​.

 

 

prp

Leave a Reply

*