2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് മോദി

കേദാര്‍നാഥ്:2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവന്‍റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് 125 കോടി വരുന്ന ഇന്ത്യക്കാരെ സേവിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ  കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.കേദാര്‍നാഥിനെ പുനര്‍നിര്‍മിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും കൂടാതെ  കേദാര്‍പുരി ടൗണ്‍ഷിപ്പ് വികസനത്തിനും  പൂജാരിമാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പടെ വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം  അറിയിച്ചു.

ഉത്തരാഖണ്ഡില്‍ ജൈവ കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

 

prp

Related posts

Leave a Reply

*