ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു

നാഗപട്ടണം:  നാഗപട്ടണത്ത് പൊരയാറില്‍ ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു.  മൂന്ന് പേരുടെ നില ഗുരുതരം. ഡിപ്പോയില്‍  ഉറങ്ങുകയായിരുന്ന  ഏഴ് ഡ്രൈവര്‍മാരും  കണ്ടക്ടറുമാണ് മരിച്ചത്.

ഇന്ന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്  അപകടം നടന്നത്. കെട്ടിടത്തിന്‍റെ  കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

രണ്ട് മാസത്തിനിടെ  രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കോയമ്പത്തൂര്‍ ബസ് ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

prp

Related posts

Leave a Reply

*