വധോദര: ഗുജറാത്തിലെ വധോദരയില്‍ ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഏഴു പേര്‍ മരിച്ചു. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
ബുധനാഴ്ച വൈകിട്ടാണ് കെട്ടിടം തകര്‍ന്നത്. നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിനു കാലപ്പഴക്കം ഏറെയുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

