കാറിടിച്ചു തെറിപ്പിക്കാന്‍ പോയ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന്‍റെ മറുവശത്ത് എത്തിച്ചു; സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട അദൃശ്യ രക്ഷകനാര്?-VIDEO

നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും എപ്പോഴും പുറംലോകത്തെ അറിയിക്കുന്നത് സിസിടിവി ദൃശ്യങ്ങളാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ മിക്കപ്പോഴും ഒരുപാട് ദുരൂഹതകള്‍ ജനിപ്പിക്കാറുണ്ട്. ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ കണ്ണുമിഴിച്ചു നോക്കി നില്‍ക്കേണ്ടി വരാറുണ്ട്. അത്തരത്തിലൊരു  വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വീഡിയോ കണ്ടുകഴിഞ്ഞാല്‍ അത് മനുഷ്യനാണോ അതോ വല്ല അദൃശ്യ ശക്തിയാണോ എന്ന് സംശയിച്ചുപോകും. ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ ഒരു വശത്തു നിന്നും വരുന്നതും കാണാം.

എന്നാല്‍ ആദ്യത്തെ കാറ് മാത്രമേ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നുള്ളൂ. ആദ്യത്തെ കാറിനെ അനായാസം മറികടന്ന പെണ്‍കുട്ടിയെ അടുത്ത കാര്‍ ഇടിച്ചു എന്നുറപ്പിക്കുന്ന നിമിഷത്തില്‍ എവിടെ നിന്നോ പൊട്ടി മുളച്ചതുപോലെ എത്തിയൊരാള്‍ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന്‍റെ മറുവശത്ത് എത്തിക്കുന്നതാണ് പിന്നീട് കാണുന്നത്. വീഡിയോ കാണാം.

 

ഇരുകാറുകളും റോഡില്‍ തന്നെ നിര്‍ത്തിപുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ അന്തം വിട്ടു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എത്ര തവണ ആവര്‍ത്തിച്ചു കണ്ടാലും വീഡിയോ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. ഇത്ര വേഗത്തില്‍ ഒരു മനുഷ്യന് സഞ്ചരിക്കാന്‍ കഴിയില്ല എന്നുതന്നെ വീഡിയോ കാണുന്നവര്‍ ഉറപ്പിച്ചു പറയും.

എങ്കില്‍പ്പിന്നെ ആ രക്ഷകന്‍ ആരായിരിക്കും? എന്തായാലും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Related posts

Leave a Reply

*