ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണം: ടി. പി സെന്‍കുമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണമെന്നും 2019 ന് പുറമെ 2024 ലും മോദി തന്നെ പ്രധാനമന്ത്രിയായി വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബി.ജെ.പി നവാഗതനേതൃ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മുന്‍പു പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നു.

സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകും. സേവാഭാരതിയുടെ ചടങ്ങിന് ഇനിയും പോകും. കുറേ അധികം മനുഷ്യസ്‌നേഹികളുള്ള സംവിധാനമാണു സേവാഭാരതിയെന്ന് സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*