ആരോഗ്യനില മോശമായി; ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാലോടെയാണ് പോലീസ് എത്തി ശോഭയെ അറസ്റ്റ് ചെയ്തു നീക്കിയത്. പിന്നാലെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.ശിവരാജന്‍ നിരാഹാരം തുടങ്ങി.

കഴിഞ്ഞ പത്ത് ദിവസമായി സമരം നടത്തുന്ന ശോഭയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ക്രിസ്മസ് ദിവസം തന്നെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. ഇതോടെ ബിജെപി നേതൃത്വം വഴങ്ങുകയായിരുന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം ഇരുപത്തിയാറാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നിരിക്കുകയാണ്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍.​രാധാകൃഷ്ണ​ന്‍, മു​ന്‍ സം​സ്ഥാ​ന അധ്യക്ഷന്‍ സി.​ കെ.​ പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍​ക്ക് പി​ന്നാ​ലെയായിരുന്നു ശോഭ നിരാഹാരം തുടങ്ങിയത്.

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും ഭ​ക്ത​ര്‍​ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കെ​തി​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ സ​മ​രം.

prp

Related posts

Leave a Reply

*