ഒടുവില്‍ ഹൈക്കോടതിക്ക് മുന്നില്‍ മുട്ടുകുത്തി ശോഭാ സുരേന്ദ്രന്‍; 25000 രൂപ പിഴയടച്ചു

കൊച്ചി: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ഹര്‍ജികള്‍ നല്‍കിയതിന് ഹൈക്കോടതി ശോഭ സുരേന്ദ്രന് പിഴ ശിക്ഷ വിധിച്ചിരുന്നു. 25000 രൂപയാണ് ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന്‍ അഭിഭാഷകന്‍ മുഖേന പിഴ ഒടുക്കിയത്. യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഡിസംബര്‍ 4ന് ഹൈക്കോടതി തള്ളിയത്. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി […]

ആരോഗ്യനില മോശമായി; ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാലോടെയാണ് പോലീസ് എത്തി ശോഭയെ അറസ്റ്റ് ചെയ്തു നീക്കിയത്. പിന്നാലെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.ശിവരാജന്‍ നിരാഹാരം തുടങ്ങി. കഴിഞ്ഞ പത്ത് ദിവസമായി സമരം നടത്തുന്ന ശോഭയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ക്രിസ്മസ് ദിവസം തന്നെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് […]

ബി.ജെ.പി സമരപ്പന്തലിലെത്തി ശോഭാ സുരേന്ദ്രനെ കണ്ടു; ലീഗ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാവിനെ മുസ്ലീംലീഗ് പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്ര​ന്‍റെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിങ്​ പ്രസിഡന്‍റായി സീനിയര്‍ വൈസ് […]

ഹൈക്കോടതിക്കു മുകളില്‍ കോടതിയുണ്ട്; ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമയിലെ പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ശോഭ കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച്‌ തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ […]

യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണി പ്രസംഗം നടത്തിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാര്‍ച്ച്. ‘ബൂട്ടിട്ട് ചവിട്ടും പോലെയല്ല ‘നിയുദ്ധ’ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു. അയ്യപ്പഭക്തരെ ഭേദ്യം […]

ക്ഷേത്രങ്ങളിലെ നടവരവ് കുറയ്ക്കാന്‍ ഭക്തരോട് കാണിക്കയിടരുതെന്ന് നിര്‍ദേശിച്ചുവെന്ന് ശോഭാ സുരേന്ദ്രന്‍

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്‍റെ ഒരു ക്ഷേത്രങ്ങളിലും കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കാണിക്കയിടുന്ന ഭക്തരോട് നീതിപൂര്‍വകമായ സമീപനം സര്‍ക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസിനെ നേരിടാന്‍ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും പ്രത്യേക പരിശീലനം ലഭിച്ച നിയുക്ത എന്ന ആര്‍എസ്എസ് അംഗങ്ങളെയാണ് രംഗത്തിറക്കുകയെന്നും അവര്‍ അറിയിച്ചു.

പിണറായി വിജയന്‍ ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമി: ശോഭാ സുരേന്ദ്രന്‍

കൊച്ചി: ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രേരണയിലാണ് തൃപ്തി ദേശായി കേരളത്തില്‍ എത്തിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇരുമുട്ടിക്കെട്ടില്ലാതെ വരുന്ന സ്ത്രീകള്‍ക്ക് പൊലീസ് യൂണിഫോമും സംരക്ഷണവും നല്‍കി പിണറായി വിജയന്‍ ശബരിമലയിലേക്ക് കയറ്റിവിടുന്നതായുളള വ്യക്തമായ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായി ഇവിടെ എത്തിയതെന്നും അവര്‍ ആരോപിച്ചു. ആചാരസംരക്ഷണത്തിന് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറുളള ഭക്തരുടെ വികാരം മനസ്സിലാക്കി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ […]