ക്ഷേത്രങ്ങളിലെ നടവരവ് കുറയ്ക്കാന്‍ ഭക്തരോട് കാണിക്കയിടരുതെന്ന് നിര്‍ദേശിച്ചുവെന്ന് ശോഭാ സുരേന്ദ്രന്‍

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്‍റെ ഒരു ക്ഷേത്രങ്ങളിലും കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

കാണിക്കയിടുന്ന ഭക്തരോട് നീതിപൂര്‍വകമായ സമീപനം സര്‍ക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസിനെ നേരിടാന്‍ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും പ്രത്യേക പരിശീലനം ലഭിച്ച നിയുക്ത എന്ന ആര്‍എസ്എസ് അംഗങ്ങളെയാണ് രംഗത്തിറക്കുകയെന്നും അവര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*