ഓട്ടര്‍ഷ കണ്ട് കാശുപോയി; തിരികെ നല്‍കാമെന്ന് നടി അനുശ്രീ

കൊച്ചി: സമൂഹമാധ്യമത്തില്‍ തന്‍റെ പുതിയ ചിത്രമായ ഓട്ടര്‍ഷയ്ക്കുവേണ്ടി ലൈവിലെത്തിയ അനുശ്രീക്ക് ലഭിച്ച കമന്‍റും അതിന് അവര്‍ കൊടുത്ത മറുപടിയും ശ്രദ്ധേയമാകുന്നു.

ലൈവില്‍ നിരവധി കമന്‍റുകള്‍ വന്നെങ്കിലും ആഷിഖ് അലി എന്നയാളിന്‍റെ കമന്‍റാണ്  ശ്രദ്ധേയമായത്. കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച്‌ കൊല്ലുന്ന ഓട്ടര്‍ഷ മുന്നൂറ് രൂപ സ്വാഹ എന്നായിരുന്നു കമന്‍റ്.

ഇതിന് ഉടന്‍ തന്നെ അനുശ്രീ മറുപടിയും കൊടുത്തു. എന്തുകൊണ്ടാണ് 300 രൂപ പോയതെന്ന് മനസ്സിലായില്ലെന്നും നഷ്ടം സഹിക്കേണ്ടെന്നും തന്‍റെ ഒഫീഷ്യല്‍ പേജിലേക്ക് നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും തരുകയാണെങ്കില്‍ 300 രൂപ അയച്ചു തരാമെന്നുമാണ് അനുശ്രീയുടെ മറുപടി.

പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടോര്‍ഷയുടെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത് .

prp

Leave a Reply

*