ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണം: ടി. പി സെന്‍കുമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണമെന്നും 2019 ന് പുറമെ 2024 ലും മോദി തന്നെ പ്രധാനമന്ത്രിയായി വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബി.ജെ.പി നവാഗതനേതൃ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മുന്‍പു പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നു. സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകും. സേവാഭാരതിയുടെ ചടങ്ങിന് […]

സെന്‍കുമാറിന്‍റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി  ടി.പി സെന്‍കുമാറിന്‍റെ  കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അദ്ദേഹത്തിന്‍റെ  കേസുകളെല്ലാം തീര്‍ന്ന ശേഷം പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. വി. സോമസുന്ദരത്തെ മാത്രമായിരിക്കും ഈ പോസ്റ്റിലേക്ക് ഇപ്പോള്‍ പരിഗണിക്കുക. സെന്‍കുമാറിന്‍റെ നിയമനത്തെ നേരത്തേ സംസ്ഥാന സര്‍ക്കാറും എതിര്‍ത്തിരുന്നു.  ട്രൈബ്യൂണലിലെ ഒഴിവിലേക്കു സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമ്പോള്‍ അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.    

ഐപിഎസ് തലത്തിലും ക്രിമിനലുകള്‍ ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസില്‍ ക്രിമിനല്‍ മനോഭാവം കൂടിവരുന്നതായി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി  ടി.പി സെന്‍കുമാര്‍ .   ഐപിഎസ് തലത്തിലാണ് ക്രിമിനല്‍ മനോഭാവമുള്ളവര്‍ കൂടുതലുള്ളത് എന്നും  പൊലീസിന് ഭീഷണി സേനക്കുള്ളില്‍ നിന്ന് തന്നെയെന്നും തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ തുറന്നടിച്ചു.താഴെത്തട്ടില്‍ ഒരു ശതമാനമെങ്കില്‍ ഐ.പി.എസ് തലത്തില്‍ നാല് ശതമാനം വരെയാണ് ക്രിമിനലുകളുള്ളത്. ഇടതു സര്‍ക്കാര്‍ വന്ന ശേഷം ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടശേഷം നീണ്ട നിയമ പോരാട്ടം വഴിയാണ് തിരിച്ചെത്തിയതെങ്കിലും മുഖ്യമന്ത്രിയുമായി നല്ല ബന്ധമായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു. […]