ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവി

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിക്കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ടി പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ നീക്കിയതെന്നു ആരോപിച്ച്‌ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സെന്‍കുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചു. വെള്ളിയാഴ്ച സെന്‍കുമാറിന്‍റെ കാലവധി പൂര്‍ത്തിയാകുന്നതോടെയാണ് പുതിയ ഡിജിപിയായി ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചത്.

തന്നെ ഡിജിപിയായി നിയമിച്ചതിനു സര്‍ക്കാരിനു നന്ദിയെന്നു ലോക്നാഥ് ബെഹ്റ. നിലവിലെ അന്വേഷണങ്ങള്‍ക്കു പ്രധാന്യം നല്‍കുമെന്നും ബെഹ്റ അറിയിച്ചു. പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. വിവാദങ്ങള്‍ തന്നെ അലട്ടുന്നില്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഒത്ത് പ്രവര്‍ത്തിക്കുമെന്നും ബെഹ്റ അറിയിച്ചു.

prp

Related posts

Leave a Reply

*