ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖക്ക് ‘A’ സര്‍ട്ടിഫിക്കറ്റ്, ജൂലൈ 21ന് ഇന്ത്യയില്‍ റിലീസ്

മുംബൈ: സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ടു ദീര്‍ഘകാലം റിലീസിംഗ് വൈകിയ  നാല് സ്ത്രീകളുടെ രഹസ്യ ജീവിതം പറയുന്ന സിനിമ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 21ന് ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘നിങ്ങള്‍ കാണേണ്ടെന്ന് അവര്‍ ആഗ്രഹിച്ച സിനിമ, നിങ്ങളിലേക്ക് തന്നെ’ എന്നാണ് റിലീസിനെക്കുറിച്ച്‌ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ചിത്രത്തിലെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചൂണ്ടിക്കാട്ടിയും ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നു  എന്നതുമാണ്‌ ചിത്രത്തിന് അനുമതി നല്‍കാതിരിക്കാന്‍ കാരണമായി  സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രകാശ് ഝാ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്ലെറ്റ് ടൈബ്ര്യൂണലിനൈ സമീപിച്ചു. തുടര്‍ന്ന് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കാന്‍ ടൈബ്ര്യൂണല്‍               തിരുമാനിക്കുകയായിരുന്നു.

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’, ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച്‌ ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്.
അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്. കൊങ്കണ സെന്‍ ശര്‍മ, രത്ന പഥക്, സുശാന്ത് സിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

prp

Leave a Reply

*