തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ നീക്കിയതെന്നു ആരോപിച്ച് സെന്‍കുമാര്‍ സുപ്രീം കോടതിയെ […]

