നാളത്തെ ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല സംരക്ഷണസമിതി നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.

ഹനാനെ ആക്രമിച്ച സൈബര്‍ ഗുണ്ടകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ്‌ ബഹ്റ സൂചിപ്പിച്ചു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ ഡിജിപി ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയത്. ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി. എസ് അച്യുതാനന്ദനും […]

പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി.ജി.പിയുടെ അനുമതി

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 53 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി (ക്രൈം) അദ്ധ്യക്ഷനായ സമിതി ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു,​ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവി​ല്‍ കോടതിയില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അതിലെ അന്തിമവിധി വന്നശേഷം മതി അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു. സ്ത്രീപീഡനം, കൊലപാതക ശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ […]

ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവി

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിക്കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ടി പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ നീക്കിയതെന്നു ആരോപിച്ച്‌ സെന്‍കുമാര്‍ സുപ്രീം കോടതിയെ […]