ആശ്വാസമായി ജിഎസ്ടി; 177 നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു

ഗുവാഹത്തി: സാധാരണക്കാര്‍ക്ക് ആശ്വാസമേകി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി ജിഎസ്ടി കൗണ്‍സില്‍ യോഗം. 177 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്നും ഒഴിവാക്കി.
     ഗുവാഹത്തിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി വെറും 50 ഇനങ്ങള്‍ക്ക് മാത്രമാണ് ഇനി ഉണ്ടാവുക. ഇതിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്നത്.
    ചോക്ലേറ്റ്, അലക്കുപൊടി, ച്യൂയിംഗം, ആഫ്റ്റര്‍ഷേവ് ലോഷന്‍, ഷേവിംഗ് ക്രീം, മാര്‍ബിള്‍, ഗ്രാനൈറ്റ്, സ്പ്രേകള്‍, മേക്കപ്പ് സാധനങ്ങള്‍, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്. പുകയില ഉത്പന്നങ്ങള്‍, സിഗരറ്റ്, കോളകള്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷണര്‍, പെയിന്‍റ്, സിമന്‍റ് എന്നിവയുടെ നികുതിയില്‍ മാറ്റമില്ല. ഇവയെ 28 ശതമാനം ജിഎസ്ടിയില്‍ തന്നെ നിലനിര്‍ത്തി.

prp

Related posts

Leave a Reply

*