എ.കെ.ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കണമെന്ന് പരാതിക്കാരി

തിരുവനന്തപുരം: അശ്ലീല സംഭാഷണം നടത്തിയതിന്‍റെ പേരില്‍ മുന്‍മന്ത്രി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.

പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. കേസ് കോടതിയ്ക്ക് വെളിയില്‍ ഒത്തുതീര്‍പ്പായി. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതിന്‍റെ  അന്വേഷണം നടക്കവെയാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്തെത്തിയത്.

prp

Related posts

Leave a Reply

*