ബിനോയ് വിശ്വം സിപിഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌‌സിക്യൂട്ടീവാണ് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

എഐഎസ്‌എഫിലൂടെ രാഷ്‌‌ട്രീയപ്രവര്‍ത്തനം തുടങ്ങിയ ബിനോയ്, പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ സെക്രട്ടറിയുമായി. ആഗോള ഇടതുപ്രസ്ഥാനങ്ങളുടെ യുവജനവേദിയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റായും ഏഷ്യാ പസഫിക് കമ്മീഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് വിശ്വം.

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ടു സീറ്റുകളില്‍ സിപിഐ എമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ്.

prp

Related posts

Leave a Reply

*