മുടി പറയും നിങ്ങളുടെ സ്വഭാവം

ഹസ്തരേഖാ ശാസ്ത്രം നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാന കാലവുമെല്ലാം അറിയാനുള്ള ശാസ്ത്രമാണ്. ഇതുപോലെ മറ്റൊന്നുമുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്ര ശാഖയാണ് ഇത്. സ്ത്രീയുടേയും പുരുഷന്റേയും ഓരോ ശരീര ഭാഗങ്ങളും പ്രത്യേകതകള്‍ നോക്കി വിവരിയ്ക്കുന്ന ഒരു പ്രത്യേക ശാസ്ത്രം.

സാമുദ്രിക ശാസ്ത്രം പ്രകാരം മുടി കൊഴിയുന്നതു ചില സൂചനകളാണ്. അതായത് മുടി കൊഴിയുന്ന രീതി നോക്കി പല കാര്യങ്ങളും വിശദീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. സാമുദ്രിക ശാസ്ത്ര പ്രകാരം മുടി കൊഴിച്ചില്‍ വെള്ളത്തിന്റെയോ ഭക്ഷണത്തിന്റെയോ അല്ലെങ്കില്‍ മുടി സംബന്ധമായ പ്രശ്നങ്ങളുടേയോ അല്ല. നിങ്ങളുടെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ചില മാറ്റങ്ങളെ കുറിച്ചാണ്.

കട്ടി കുറഞ്ഞ മുടിയുള്ളവര്‍ 

കട്ടി കുറഞ്ഞ മുടിയുള്ളവര്‍ വിശാല ഹൃദയമുള്ളവരേയും കരുണയുളളവരേയും സ്നേഹമുള്ളവരേയും സെന്‍സിറ്റീവായവരേയും അല്‍പം റിസര്‍വായവരേയും സൂചിപ്പിയ്ക്കുന്നു. നല്ല കട്ടിയുള്ള മുടിയുള്ളവരെങ്കില്‍ ഊര്‍ജസ്വലരായവരേയും നല്ല ആരോഗ്യമുള്ളവരേയും സൂചിപ്പിയ്ക്കുന്നു.

മുടിയുടെ തിളക്കം നഷ്ടപ്പെട്ട് 

മുടിയുടെ തിളക്കം നഷ്ടപ്പെട്ട് മുടി വരണ്ടതും മൃദുത്വം നഷ്ടപ്പെടുകയുമാണെങ്കില്‍ വരും ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാകുമെന്നതാണ് അര്‍ത്ഥം. ഇതുപോലെ മുടി പെട്ടെന്ന് തിളക്കമുളളതും മൃദുത്വമുളളതുമാകുകയാണെങ്കില്‍ പൊസിറ്റീവായ മാറ്റങ്ങള്‍ വരുന്നുവെന്നാണ് അര്‍ത്ഥം.

മുടി നഷ്ടം വശങ്ങളില്‍ – മുടി നഷ്ടം വശങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കില്‍, അതായത് നെറ്റിയുടെ വശങ്ങളില്‍ നിന്നും, ഇത് ജീവിതത്തില്‍ വിജയം വരിയ്ക്കാനാകുമെന്നതിന്‍റെ സൂചനയാണ്. എന്നാല്‍ ഇതിന് അല്‍പം സമയം പിടിയ്ക്കുകയും ചെയ്യും. തലയുടെ മുകള്‍ഭാഗത്തു മുടിയുണ്ട്, അതേ സമയം വശങ്ങളില്‍ മുടിയില്ല എന്നതാണെങ്കില്‍ നിങ്ങളുടെ വിജയത്തിന്റെ ഫലം അനുഭവിയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയാതെ പോകുമെന്നതിന്റെ സൂചനയാണ്.

മുടി കുറവുള്ളതിന് 

മുടി കുറവുള്ളതിന് സാമുദ്രിക ശാസ്ത്രം പറയുന്ന ചില പ്രത്യേക വിശദീകരണങ്ങളുണ്ട്. ചിലര്‍ക്ക് ജനിയ്ക്കുമ്ബോള്‍ തന്നെ മുടി കുറവായിരിയ്ക്കും. സാമുദ്രിക ശാസ്ത്ര പ്രകാരം ഇതിനു കാരണങ്ങളുമുണ്ട്. ഇത് നല്ല ലക്ഷണമല്ല. കുറവു മുടിയുമായി ജനിയ്ക്കുന്നവര്‍ക്ക് ജീവിത കാലം മുഴുവന്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നതിന്‍റെ സൂചനയാണ് ലഭിയ്ക്കുന്നത്. ഇത്തരക്കാര്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ളവരാകുന്നത് കുറവാണ്.

മുടി കുറവുള്ള രണ്ടാമത്തെ വിഭാഗക്കാര്‍ 

മുടി കുറവുള്ള രണ്ടാമത്തെ വിഭാഗക്കാര്‍, അതായത് പൊതുവെ മുടി കുറവുള്ളവര്‍, ഇവര്‍ ജനനം കൊണ്ട് മുടി കുറയുന്നവര്‍ ആകണമെന്നില്ല, മുടി കൊഴിച്ചില്‍ കൊണ്ടു മുടി കൊഴിയുന്നവരാകും. ഇത്തരക്കാര്‍ക്ക് സമീപ ഭാവിയില്‍ നല്ല ഭാഗ്യം വരുമെന്നു പ്രതീക്ഷിയ്ക്കാം. അതായത് മറ്റു കാരണങ്ങളില്ലാതെ വരുന്ന മുടികൊഴിച്ചില്‍ ഭാഗ്യസൂചകമെന്നര്‍ത്ഥം.

പുരുഷന്മാരില്‍ കഷണ്ടി വരുന്നത് 

പുരുഷന്മാരില്‍ കഷണ്ടി വരുന്നത് വരുംവര്‍ഷങ്ങളില്‍ പണം വരുമെന്നതിന്‍റെ സൂചനയായി സാമുദ്രിക ശാസ്ത്രം പറയുന്നു. തലയുടെ നടുഭാഗത്താണ് മുടി കുറയുന്നതെങ്കില്‍ സ്ഥിരമായി പണമെന്നതാണ് സൂചന. പൊസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നു ചേരും. സന്തോഷവും എല്ലാ നന്മകളും ഇവര്‍ക്കു ലഭിയ്ക്കുകയും ചെയ്യും.

മുടിത്തുമ്പ് പിളരുന്നത് 

മുടിത്തുമ്പ് പിളരുന്നത് പലരേയും ബാധിയ്ക്കുന്ന ഒന്നാണ്. തീരുമാനങ്ങളെടുക്കാന്‍ ആശയക്കുഴപ്പുണ്ടാകുന്നവരെയാണ് സൂചിപ്പിയ്ക്കുന്നത്. പെട്ടെന്ന് ഒരു തീരുമാനമെടുക്കുവാന്‍ ഇത്തരക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകും. ഇതുകൊണ്ടുതന്നെ വിജയം അല്‍പം വൈകിയേ ഇത്തരക്കാര്‍ക്കു ലഭിയ്ക്കൂ. ആരോഗ്യപരമായും ഇവര്‍ക്ക് നല്ലതാകില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ ബാധിയ്ക്കുമെന്നര്‍ത്ഥം.

prp

Related posts

Leave a Reply

*