വാളന്‍പുളിയും തൈരും, താരന്‍ പമ്പ കടക്കും

മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍.  ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും […]

HAIR BOTOX- ഹെയര്‍ സ്റ്റൈലിങ്ങിലെ പുതിയ ട്രെന്‍ഡ്

മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നതിനോടൊപ്പം സില്‍ക്കി & ഷൈനി ലുക്ക്‌ നല്‍കുന്ന ഒരു മോഡേണ്‍ ഹെയര്‍ ട്രീറ്റ്മെന്‍റാണ് ഹെയര്‍ ബോട്ടോക്സ്‌. പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെരാറ്റിന്‍റെ അളവ് കുറയുന്നു. കൂടാതെ കളറിംഗ്, സ്ട്രെയിറ്റനിംഗ്, ബ്ലോ ഡ്രൈയിംഗ് തുടങ്ങിയവയിലൂടെയും മുടിയുടെ ആരോഗ്യം നശിക്കുന്നു.  ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സുരക്ഷിതമായ പരിഹാരമാണ് ഹെയര്‍ ബോട്ടോക്സ് എന്ന് എളുപ്പത്തില്‍ പറയാം. എന്താണ് ഹെയര്‍ ബോട്ടോക്സ് കേടായതും പൊട്ടിയതും ആരോഗ്യമില്ലാത്തതുമായ മുടിയിഴകളിലേക്ക് Caviar Oil, B5, E Vitamins,  Collagen Complex  തുടങ്ങിയവയുടെ പവര്‍ഫുള്‍  കോണ്‍സന്‍ട്രേറ്റ് […]

കാരണം കണ്ടെത്തി മുടികൊഴിച്ചില്‍ തടയാം

പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയുന്നതിന് പലതരത്തിലുള്ള കൃത്രിമ മരുന്നുകളും വിപണിയിലുള്ള ഇക്കാലത്ത് അതൊന്നു പരീക്ഷിക്കാത്തവരായും ആരും ഉണ്ടാവില്ല. മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം കാരണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയാത്തതാണ് കാര്യങ്ങള്‍ വഷളാവാനുള്ള പ്രധാന കാരണം. എന്ത് രോഗത്തിനും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍ എന്ന് പറയുന്നത് പോലെ മുടി കൊഴിച്ചിലിന്‍റെയും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍. താരനാണ് മുടികൊഴിച്ചിലിന്‍റെ ഒരു പ്രധാന കാരണം. […]

മുടി പറയും നിങ്ങളുടെ സ്വഭാവം

ഹസ്തരേഖാ ശാസ്ത്രം നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാന കാലവുമെല്ലാം അറിയാനുള്ള ശാസ്ത്രമാണ്. ഇതുപോലെ മറ്റൊന്നുമുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്ര ശാഖയാണ് ഇത്. സ്ത്രീയുടേയും പുരുഷന്റേയും ഓരോ ശരീര ഭാഗങ്ങളും പ്രത്യേകതകള്‍ നോക്കി വിവരിയ്ക്കുന്ന ഒരു പ്രത്യേക ശാസ്ത്രം. സാമുദ്രിക ശാസ്ത്രം പ്രകാരം മുടി കൊഴിയുന്നതു ചില സൂചനകളാണ്. അതായത് മുടി കൊഴിയുന്ന രീതി നോക്കി പല കാര്യങ്ങളും വിശദീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. സാമുദ്രിക ശാസ്ത്ര […]

മുടി സ്‌ട്രെയിറ്റന്‍ ചെയ്യാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍

മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്‌ട്രെയിറ്റനിംഗ് ടിപ്പുകള്‍. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. തേങ്ങാപ്പാലും ലെമണ്‍ ജ്യുസും ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച്‌ ഒരുരാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം രാവിലെ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകിവൃത്തിയാക്കണം. അപ്പോള്‍ തന്നെ വ്യത്യാസം മനസിലാക്കാം. ലെമണ്‍ജ്യുസ് മുടിനിവര്‍ത്താന്‍ സഹായിക്കുന്നു. ആവണക്കെണ്ണയും വെളിച്ചെണ്ണയും രണ്ട് എണ്ണകളും ഓരോ ടേബിള്‍സ്പൂണ്‍ വീതം എടുക്കണം. […]

മുടി വളരാന്‍ ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ മതി

നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ വിപണിയില്‍ കിട്ടുന്ന എണ്ണകളും ഷാമ്ബൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാല്‍ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച്‌ മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മത്സ്യം – തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി […]

കുറച്ച് ശ്രദ്ധ കൊടുക്കൂ.. മുടികൊഴിച്ചില്‍ പമ്പകടക്കും

എത്രയൊക്കെ തലമുറ മാറി വന്നാലും ഇടതൂര്‍ന്ന മുടി എന്നും സ്ത്രീകളുടെ ആഗ്രഹമാണ്. ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച്‌ ആരോഗ്യത്തോടെ നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെ വില്ലനായി വരുന്നത് മുടി കൊഴിച്ചിലാണ്. എവിടെ നോക്കിയാലും മുടി, എല്ലാവരുടെയും പരാതിയും ഇതു തന്നെയാണ് എന്നാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്, കുറച്ചു ശ്രദ്ധ മാത്രം മതി. മുടി തോര്‍ത്തുമ്പോള്‍ മുടി തോര്‍ത്തുമ്പോള്‍ മുടിയുമായി ബല പരീക്ഷണം നടത്തുന്നവരാണ് കൂടുതല്‍. മുടി […]

മുടികൊഴിച്ചില്‍ അലട്ടുന്നുവോ?പരിഹാരം ഉടന്‍..

കറുത്ത്  ഇടതൂര്‍ന്ന തലമുടി  സൗന്ദര്യത്തിന്‍റെ പ്രധാന ഭാഗമാണ്.  ഇത്  ഓരോ വ്യക്തിയുടെയും  ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന്  ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ നോക്കാം . ആരോഗ്യമുള്ള തലമുടിക്കായി  ഭക്ഷണ രീതികളിലാണ്  ആദ്യം  മാറ്റം വരുത്തേണ്ടത്. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ […]