മുടി വളരാന്‍ ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ മതി

നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ വിപണിയില്‍ കിട്ടുന്ന എണ്ണകളും ഷാമ്ബൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാല്‍ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച്‌ മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.

മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

മത്സ്യം – തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തെെറോയിഡ് തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന അയഡിന്‍ മത്സ്യങ്ങളിലും മറ്റ് കടല്‍ വിഭവങ്ങളിലും ധാരാളമുണ്ട്.

മുട്ട – ജീവകം ബി 12, ബയോട്ടിന്‍, മാസ്യം അവയെല്ലാം ആവശ്യമായ തോതിലുള്ള മുട്ട മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണ പദാര്‍ഥമാണ്.

കല്ലുമ്മക്കായ – സിങ്കി മികച്ച ഉറവിടമായ കല്ലുമ്മക്കായ ആഴ്ചയില്‍ ഒരിക്കല്‍ കഴിച്ചാല്‍ സിങ്കിന്‍റെ കുറവ് പരിഹരിക്കാം.

ഇലക്കറികള്‍ – മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഇലക്കറികള്‍ ദിവസവും 150 ഗ്രാം വീതം കഴിക്കുന്നവര്‍ക്ക് മുടികൊഴിച്ചിലിനെ പേടിക്കേണ്ട. മാംസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, എന്നിവ ഇലക്കറികളില്‍ ധാരാളമുണ്ട്.

റാഗി – ധാന്യങ്ങളില്‍ മുടിയുടെ ആരോഗ്യത്തില്‍ റാഗിക്കാണ് ഒന്നാം സ്ഥാനം. ഇരുമ്പ്, കാത്സ്യം, നാരുകള്‍ തുടങ്ങിയവയുടെ കലവറയായ റാഗി ഒരു നേരമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പേരക്ക/നെല്ലിക്ക – ഇവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഒരു ദിവസത്തേക്ക് വേണ്ട വിറ്റാമിന്‍ സി ലഭിക്കാന്‍ ഒരു പേരക്കയോ നെല്ലിക്കയോ കഴിച്ചാല്‍ മതി.

മധുരക്കിഴങ്ങ് – തലയോട്ടിയിലെ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച്‌ സിബം നിര്‍മിക്കുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിന്‍റെ ഉറവിടമാണ് മധുരക്കിഴങ്ങ്.

prp

Related posts

Leave a Reply

*