കുറച്ച് ശ്രദ്ധ കൊടുക്കൂ.. മുടികൊഴിച്ചില്‍ പമ്പകടക്കും

എത്രയൊക്കെ തലമുറ മാറി വന്നാലും ഇടതൂര്‍ന്ന മുടി എന്നും സ്ത്രീകളുടെ ആഗ്രഹമാണ്. ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച്‌ ആരോഗ്യത്തോടെ നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെ വില്ലനായി വരുന്നത് മുടി കൊഴിച്ചിലാണ്.

എവിടെ നോക്കിയാലും മുടി, എല്ലാവരുടെയും പരാതിയും ഇതു തന്നെയാണ് എന്നാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്, കുറച്ചു ശ്രദ്ധ മാത്രം മതി.

മുടി തോര്‍ത്തുമ്പോള്‍
മുടി തോര്‍ത്തുമ്പോള്‍ മുടിയുമായി ബല പരീക്ഷണം നടത്തുന്നവരാണ് കൂടുതല്‍. മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം ഇതു തന്നെയാണ്. കാരണം നനഞ്ഞ മുടിയില്‍ അമിതമായി മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അത് പെട്ടെന്ന് പൊട്ടിപ്പോവാനുള്ള സാധ്യതയുണ്ട്.

ചീപ്പ് ഉപയോഗിക്കുമ്പോള്‍
ചീപ്പ് ഉപയോഗിക്കുമ്ബോഴും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. പല്ല് അകലമുള്ള ചീപ്പുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഹെയര്‍ഡ്രയര്‍
മുടി പെട്ടെന്ന് ഉണങ്ങുന്നതിനായി ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ സാധാരണയാണ്. ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കുകയും ബലം കുറയ്ക്കുകയും ചെയ്യന്നു. ഇതു മുടി പെട്ടെന്ന് പൊട്ടിപ്പോകാന്‍ കാരണമാകുന്നു.

സ്ട്രെസ്സ് കുറയ്ക്കാം
മുടികൊഴിച്ചില്‍ ഉണ്ടാകാനുള്ള പ്രധാന പ്രശ്നം മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് ആണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി. സ്ട്രെസ് കുറച്ചു ദിവസവും മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കുക.

ഗ്രീന്‍ടീ ഉപയോഗിക്കാം
സൗന്ദര്യസംരക്ഷണത്തിനുമാത്രമല്ല ഗ്രീന്‍ ടീ മുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കാം. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടിക്ക് ബലം നല്‍കുകയും ചെയ്യുന്നു.

ഹോട്ട് ഓയില്‍ മസ്സാജ്
മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിക്ക് ബലം നല്‍കാന്‍ ഹോട്ട് ഓയില്‍ മസ്സാജ് നല്ലതാണ്. ഹോട്ട് ഓയില്‍ മസ്സാജ് വളരെ സിംപിളായി വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യമാണ്. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ വിരലുകള്‍ ഉപയോഗിച്ച്‌ തേച്ച്‌ പിടിപ്പിക്കാം. ശേഷം ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി അത് തലയില്‍ കെട്ടിവെയ്ക്കാവുന്നതാണ്. അര മണിക്കൂറിനു ശേഷം ടവ്വല്‍ മാറ്റി ഷാമ്പൂ  ഉപയോഗിച്ച്‌ തല കഴുകാം. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാവുന്ന ട്രീറ്റ്മെന്‍റ് ആണിത്.

prp

Related posts

Leave a Reply

*