മണ്ണ് തിന്ന് ജീവിക്കുന്ന മനുഷ്യന്‍റെ കഥ- VIDEO

സാഹെബ് ഗഞ്ച്: ദാരിദ്ര്യം കാരണം മണ്ണ് തിന്ന് ജീവിക്കുന്ന ഒരാളുടെ  കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കറു പാസ്വാന്‍ എന്ന 99 വയസുള്ള മനുഷ്യനാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്.

പതിനൊന്ന്‍ വയസ്സുള്ളപ്പോള്‍ മുതലാണ് ഇയാള്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയത്.  കുടുംബത്തില്‍ സാമ്പത്തികമായ പ്രശ്ങ്ങള്‍ ഉണ്ടായിരുന്നു. ദരിദ്രമായിരുന്നു പ്രധാന പ്രശ്നം . അതിനാല്‍ മരിക്കാന്‍ തീരുമാനിച്ച്‌ മണ്ണ് തിന്നാന്‍ തുടങ്ങി.

എന്നാല്‍ ഒടുവില്‍ അതൊരു ശീലമായി മാറി. ഇപ്പോള്‍ കറു ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണാണ്. ശീലമായി മാറിയെന്നും, നിര്‍ത്തലാക്കാന്‍ താന്‍ ശ്രമിച്ചില്ലെന്നും കറു വ്യക്തമാക്കി. എന്നാല്‍ അച്ഛന്‍റെ ഈ സ്വാഭാവം കുടുംബാംഗങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചതാണെന്നും അതിന് ഫലമുണ്ടായില്ലെന്നും കറുവിന്‍റെ മകന്‍ സിയ രാം പാസ്വാന്‍ വ്യക്തമാക്കുന്നു.

ഈ സ്വാഭാവത്തിന്‍റെ പേരില്‍ ഇദ്ദേഹത്തിന് ബീഹാര്‍ സബോര്‍ കൃഷി വിദ്യാലയ എന്ന പേരില്‍ 2015-ല്‍ അവാര്‍ഡും നല്‍കിയിട്ടുണ്ട്. എത്രയും വിചിത്രമായ ശീലമുണ്ടായതിനുശേഷവും കറു പൂര്‍ണ്ണ ആരോഗ്യവാനായാണ് ജീവിക്കുന്നത്.

prp

Related posts

Leave a Reply

*