മണ്ണ് തിന്ന് ജീവിക്കുന്ന മനുഷ്യന്‍റെ കഥ- VIDEO

സാഹെബ് ഗഞ്ച്: ദാരിദ്ര്യം കാരണം മണ്ണ് തിന്ന് ജീവിക്കുന്ന ഒരാളുടെ  കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കറു പാസ്വാന്‍ എന്ന 99 വയസുള്ള മനുഷ്യനാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. പതിനൊന്ന്‍ വയസ്സുള്ളപ്പോള്‍ മുതലാണ് ഇയാള്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയത്.  കുടുംബത്തില്‍ സാമ്പത്തികമായ പ്രശ്ങ്ങള്‍ ഉണ്ടായിരുന്നു. ദരിദ്രമായിരുന്നു പ്രധാന പ്രശ്നം . അതിനാല്‍ മരിക്കാന്‍ തീരുമാനിച്ച്‌ മണ്ണ് തിന്നാന്‍ തുടങ്ങി. എന്നാല്‍ ഒടുവില്‍ അതൊരു ശീലമായി മാറി. ഇപ്പോള്‍ കറു ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണാണ്. ശീലമായി […]

ഝാര്‍ഖണ്ഡില്‍ പടക്ക ശാലയില്‍ സ്ഫോടനം;8 മരണം

റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്‍ഡുബിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍  അഞ്ച് കരാറുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരും മരിച്ചതായാണ് വിവരം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് ഇതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.